/sathyam/media/media_files/2025/03/01/iSx13fOm9MWEwgDH8nHi.jpeg)
കുവൈത്ത് സിറ്റി: രാജ്യത്തെയും ഭരണസംവിധാനങ്ങളെയും പരിഹസിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മൂന്ന് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
പിടിയിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ അന്തസ്സിനും മൂല്യങ്ങൾക്കും നിരക്കാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സൈബർ ഇടങ്ങളിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഇത്തരം നിയമലംഘനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നിലവിലെ സാഹചര്യങ്ങളിൽ ഓരോ വ്യക്തിയും തങ്ങളുടെ ദേശീയ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് പെരുമാറണം.
രാജ്യത്തിന്റെ നിയമങ്ങളെയും ചട്ടങ്ങളെയും മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്." - ആഭ്യന്തര മന്ത്രാലയം
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും തെറ്റായ സന്ദേശങ്ങളോ രാജ്യത്തെ അവഹേളിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളോ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us