/sathyam/media/media_files/2026/03/08/untitled-2026-03-08-19-57-43.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കൊടുവള്ളി നിയോജക മണ്ഡലം മുൻ പ്രവർത്തക സമിതി അംഗം റാസിഖ് സി.കെ.യുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചനയോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
ഫർവാനിയ കുവൈത്ത് കെഎംസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഉസ്താദ് സിറാജുദ്ധീൻ ഖാസിമി പത്തനാപുരം മയ്യത്ത് നമസ്കാരത്തിനും പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി.
യോഗത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് കൊടുവള്ളി നിയോജകമണ്ഡലം ഭാരവാഹികളായ യഹ്‌യ ഖാൻ, ജമാലുദ്ധീൻ കൊടുവള്ളി, സമീർ നരിക്കുനി, മുജീബ് മനയത്ത്, മുഹമ്മദലി അണ്ടോണ, കാശിഫുൽ ഹഖ്, അൻവർ സാദിഖ് രാംപൊയിൽ എന്നിവരും പരേതനെ അനുസ്മരിച്ച് സംസാരിച്ചു.
കുവൈത്ത് കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.കഴിഞ്ഞ ദിവസം നാട്ടിൽ വെച്ചായിരുന്നു റാസിക് മരണപെട്ടത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us