New Update
/sathyam/media/media_files/2025/08/27/images-1280-x-960-px316-2025-08-27-18-57-49.jpg)
കുവൈറ്റ് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് സാമൂഹിക പ്രവർത്തകൻ ജയകുമാർ എ പി യുടെ വിയോഗത്തിൽ അനുശോചിച്ചു.
Advertisment
ആത്മാർഥയോടും അർപ്പണ ബോധത്തോടും കൂടി പ്രവാസി സമൂഹത്തിൻറെ വിഷയങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ജയകുമാറിന്റെ വിയോഗം ഒരിക്കലും നികത്താൻ ആവാത്തത് ആണെന്ന് പ്രസിഡന്‍റ് രമേശ് ചന്ദ്രൻ പറഞ്ഞു.
ട്രഷറർ വിജോ പി. തോമസിന്റെ നേതൃത്വത്തിൽ ആര്യ, ബീന, സിന്ധു, ശാന്തി, അമ്പിളി, സുമതി, വത്സ, ജോളി, ജ്യോതി, സുനീഷ് എന്നിവർ സബാഹ് ഹോസ്പിറ്റലിൽ നടന്ന പൊതുദർശനത്തിൽ പുഷ്പാർച്ചന നടത്തി.
ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ ജയകുമാറിന്‍റെ പാൽകുളങ്ങരയിലെ വസതിയിൽ ചെന്ന് പുഷ്പചക്രം അർപ്പിച്ച് കുടുബാംഗങ്ങളെ സംഘടനയുടെ അനുശോചനം അറിയിച്ചു