New Update
/sathyam/media/media_files/2025/11/15/untitled-2025-11-15-21-10-46.jpg)
കുവൈറ്റ് സിറ്റി: കളിക്കളം സെക്രട്ടറി മാസ്റ്റർ ലയേണൽ ലിന്റോ സ്വാഗതവും, കളിക്കളം ജനറൽ കൺവീനർ സെറ മരിയ ബിവിൻ അധ്യക്ഷ പ്രസംഗവും, ട്രാസ്ക് പ്രസിഡന്റ് സ്റ്റീഫൻ ദേവസി, ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക് , കളിക്കളം ജോയിന്റ് സെക്രട്ടറി മാസ്റ്റർ അർജുൻ മുകേഷ് എന്നിവർ ആശംസകൾ അറിയിച്ചു.
Advertisment
കുട്ടികൾക്ക് വേണ്ടി വിവിധതരം കളികൾ, ആർട്സ് & ക്രാഫ്റ്റ് ക്ലാസ്സ്, ടോസ്റ്റ് മാസ്റ്റർ ജോൺ പാറപ്പുറത്തിന്റെ നേതൃത്വത്തിൽ നടത്തിയ മലയാളം പ്രസംഗ കളരി എന്നിവയെല്ലാം ഉൾപെടുത്തികൊണ്ടുള്ള ഈ പിക്നിക് കുട്ടികളുടെ സജീവ പങ്കാളിതം കൊണ്ട് വൻ വിജയമായിരുന്നു.
വിവിധ കളികളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വനിതാവേദി ഭാരവാഹികളായ പ്രതിഭ ഷിബു, നിഖില പി. എം, സജിനി വിനോദ് എന്നിവർ ചേർന്ന് നൽകുകയും, ട്രാസ്ക് ട്രഷറർ സെബാസ്റ്റ്യൻ വാതുക്കാടൻ നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us