/sathyam/media/media_files/2025/11/23/img_0509-2025-11-23-14-10-04.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ 'കൊയ്ത്തുത്സവം 2025','കുടുംബസംഗമം' എന്നിവ ആവേശകരമായി സംഘടിപ്പിച്ചു. 'ഞങ്ങളെ പുനഃസ്ഥാപിക്കേണമേ' എന്ന ഈ വർഷത്തെ പ്രാർത്ഥനാ ചിന്തയുടെ പൂർത്തീകരണമായി, വിശ്വാസ സമൂഹത്തിന് നവോന്മേഷം പകർന്ന്, നവംബർ 21 വെള്ളിയാഴ്ച്ച നടന്ന പരിപാടിയിൽ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ മുഖ്യാതിഥിയായി പങ്കെടുത്തു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്
​മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ തിരുമേനി അഭിവന്ദ്യ ഡോ. യൂയാകിം മാർ കൂറിലോസ് ഔദ്യോഗികമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. 62 കുട്ടികൾ ഉൾപ്പെടെ ഇടവക ഭാരവാഹികളും, സഭാ ചുമതലക്കാരും, ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും, തിരുമേനിമാരും അണിനിരന്ന വർണ്ണശബളമായ ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
​
​ഇന്ത്യൻ അംബാസഡർ പരിമിത തൃപാഠി മുഖ്യാതിഥിയായി പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തിന് ക്നാനായ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ കുറിയാക്കോസ് മാർ സേവേറിയോസ് തിരുമേനി, മാർത്തോമ്മാ ഡൽഹി ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം തിരുമേനി എന്നിവർ ആത്മീയ നേതൃത്വം നൽകി. മാർത്തോമ്മാ സഭയുടെ നിരണം മാരാമൺ ഭദ്രാസന ട്രസ്റ്റി അനീഷ് കുന്നപ്പുഴ ഉൾപ്പെടെ നിരവധി സഭാ-സാമൂഹിക നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
​തുടർന്ന് നടന്ന കലാപരിപാടികൾക്ക് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ രഞ്ജിനി ജോസ്, ലിബിൻ സ്കറിയ, അനൂപ് കോവളം, കലാഭവൻ സുധി എന്നിവർ നേതൃത്വം നൽകി. ഇടവകാംഗങ്ങളും വിവിധ പോഷക സംഘടനകളും അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷത്തിന് വർണ്ണപ്പൊലിമയേകി. രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ ഭക്ഷണ ശാലകളും പ്രവർത്തിച്ചു.
ഇടവക വികാരി റവ. ഡോ. ഫിനോ എം. തോമസ്, ഔദ്യോഗിക ഭാരവാഹികൾ, വിവിധ കൺവീനർമാർ എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us