സ്വകാര്യ സ്കൂളുകളിലെ ജീവനക്കാർക്ക് ഇനി 7 മണിക്കൂർ പ്രവൃത്തി സമയം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജോലിയുടെ പ്രത്യേക സ്വഭാവം പരിഗണിച്ച് ബന്ധപ്പെട്ട വകുപ്പുകൾ വിശദമായ പഠനം നടത്തിയ ശേഷമാണ് പുതിയ സംവിധാനം അംഗീകരിച്ചത്.

New Update
1459943-manpower

കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വകാര്യ സ്കൂളുകളിലെ ജീവനക്കാർക്ക് ആശ്വാസമായി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) പുതിയ തൊഴിൽ സമയക്രമം പ്രഖ്യാപിച്ചു. ഇതനുസരിച്ച് സ്വകാര്യ സ്കൂളുകളിലെ ജീവനക്കാർക്ക് പ്രതിദിനം ഏഴ് (7) മണിക്കൂർ മാത്രമായിരിക്കും യഥാർത്ഥ പ്രവൃത്തി സമയം.

Advertisment

സ്വകാര്യ സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് പ്രതിദിനം 7 മണിക്കൂർ പ്രവൃത്തി സമയം നിർബന്ധമാക്കി. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ പ്രക്രിയയുടെ സ്ഥിരത ഉറപ്പാക്കുക, ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

പ്രൈവറ്റ് സ്കൂൾസ് യൂണിയൻ ഓഫ് കുവൈറ്റ് (PSUK) സമർപ്പിച്ച നിർദ്ദേശത്തെ തുടർന്ന്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജോലിയുടെ പ്രത്യേക സ്വഭാവം പരിഗണിച്ച് ബന്ധപ്പെട്ട വകുപ്പുകൾ വിശദമായ പഠനം നടത്തിയ ശേഷമാണ് പുതിയ സംവിധാനം അംഗീകരിച്ചത്.

ചില റിപ്പോർട്ടുകൾ പ്രകാരം, സ്‌കൂൾ സമ്പ്രദായത്തിന്റെ സംഘടനാപരമായ ആവശ്യകതകൾ കാരണം ഈ ഏഴ് മണിക്കൂർ ഇടവേളകളില്ലാതെ തുടർച്ചയായ ജോലി സമയമായിരിക്കുമെന്നും വ്യക്തമാക്കുന്നു.

Advertisment