കുവൈത്ത്: കുവൈത്തില്‍ 322 പേരുടെ സിവില്‍ ഐഡി കാര്‍ഡില്‍ നിന്ന് അവരുടെ മേല്‍ വിലാസങ്ങള്‍ റദ്ദ് ചെയ്തതായി സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചു. കെട്ടിട ഉടമകളുടെ നിര്‍ദേശപ്രകാരവും നേരത്തെ താമസിച്ചുവന്ന കെട്ടിടങ്ങള്‍ പൊളിച്ചതിനാലുമാണ് കമ്മീഷന്‍ ഇവരുടെ മേല്‍വിലാസം റദ്ധ് ചെയ്തത്.
മേല്‍വിലാസം റദ്ദാക്കപ്പെട്ടവര്‍ക്ക് സിവില്‍ ഐഡി പുതുക്കുന്നതിനും മറ്റും പ്രതിബന്ധമാകും. അതുപോലെ 100 ദീനാറില്‍ കുറയാത്ത പിഴ അടക്കേണ്ടതായും വരും . ഇതൊഴിവാക്കുന്നതിന് മേല്‍വിലാസം റദ്ദുചെയ്യപ്പെട്ടവര്‍ പുതിയ താമസ കെട്ടിടത്തിന്റെ മേല്‍വിലാസം തെളിയിക്കുന്ന രേഖകളുമായി 30 ദിവസത്തിനുള്ളില്‍ തങ്ങളെ സമീപിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ അറിയിച്ചു.
താമസിക്കുന്ന വിലാസം ഇല്ലാതാകുന്നത് സിവില്‍ കാര്‍ഡിന്റെ സാധുത നഷ്ടപ്പെടുത്തും. വാടക കരാര്‍, വാടക രസീത് എന്നിങ്ങനെ ഭൂവുടമയില്‍ നിന്നുള്ള ഏതെങ്കിലും രേഖകളുമായി അതോറിറ്റിയുടെ ആസ്ഥാനത്തോ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും ശാഖയിലോ സന്ദര്‍ശിച്ച് കാര്‍ഡ് ഡാറ്റ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും.
മേല്‍വിലാസം മാറ്റേണ്ട വ്യക്തി വസ്തുവിന്റെ ഉടമയാണെങ്കില്‍ പുതിയ വീടിന്റെ രേഖയാണ് സമര്‍പ്പിക്കേണ്ടത്. അതെ സമയം അതോറിറ്റി കാര്യാലയങ്ങളില്‍ നേരിട്ട് എത്താതെ സഹ്ല്‍ ആപ്ലിക്കേഷനിലൂടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും സാധിക്കും.
ഒരാളുടെ വിലാസം ഇല്ലാതാക്കിയതായി അതോറിറ്റി അറിഞ്ഞാല്‍ ബന്ധപ്പെട്ട വ്യക്തിയുടെ ഫോണിലേക്ക് മെസേജ് അയക്കുകയാണ് ആദ്യം ചെയ്യുക.
തുടര്‍ന്ന് അപ്ഡേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ സിവില്‍ ഐ ഡി കലഹരണപെട്ടതായി കണക്കാക്കുകയും മൈ ഐ ഡി ആപ് പ്രവര്‍ത്തന രഹിതമാകുകയും ചെയ്യും. തുടര്‍ന്ന് ഇത്തരം ആളുകളുടെ പേരുകള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
ഗസറ്റില്‍ പേര് വന്നതിന് ശേഷം നിയമപരമായ നിശ്ചിത സമയം കൂടി അനുവദിക്കും. അതിന് ശേഷവും നടപടി പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .