Advertisment

കുവൈറ്റ് എലത്തൂർ അസോസിയേഷൻ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update
KEA NEW KUWAIT

 കുവൈറ്റ് സിറ്റി: കുവൈറ്റ് എലത്തൂർ അസോസിയേഷൻറെ  2022-2024  വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം ജനുവരി 24 വെള്ളിയാഴ്ച്ച ഫഹാഹീൽ തക്കാര റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

Advertisment

മുഹമ്മദ് ഇക്ബാലിൻറെ ഖിറാഅത്തോടെ തുടങ്ങിയ ജനറൽ ബോഡി യോഗം തക്കാര റെസ്റ്റോറൻ്റ് എം ഡി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് യാക്കൂബ് എലത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങ് ജോയൻ്റ് സെക്രട്ടറി ഇബ്രാഹിം തൈ തോട്ടത്തിൽ സ്വാഗത പ്രസംഗവും നിർവ്വഹിച്ചു.

കഴിഞ്ഞവർഷത്തെ വിശദമായ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഹബീബ് എടേക്കാടും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ സബീബ് മൊയ്തീനും അവതരിപ്പിച്ചു. നാട്ടിൽ നിന്ന് ഹൃസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തിയ യൂസഫ് മാട്ടുവയിൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.

റിട്ടേർണിംഗ് ഓഫീസർ ഫിറോസ് ഹമീദ് (KIG ജനറൽ സെക്രട്ടറി) അവർകളുടെ നിയന്ത്രണത്തിൽ പുതിയ വർഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.

യാക്കൂബ് എലത്തൂർ (ചെയർമാൻ),  നാസർ എം കെ (മുഖ്യ രക്ഷാധികാരി), റഫീഖ് നടുക്കണ്ടി (പ്രസിഡണ്ട്), ആലിക്കുഞ്ഞി കെ എം (ജനറൽ സെക്രട്ടറി), മുഹമ്മദ് ആരിഫ് എൻ ആർ (ട്രഷറർ), അബ്ദുൽ അസീസ് എം (ഓർഗനൈസിങ് സെക്രട്ടറി), പുതിയ കമ്മിറ്റിയുടെ മറ്റു ഭാരവാഹികളായി മുഹമ്മദ് അസ്‌ലം കെ,സുനീർ കോയ, (വൈസ് പ്രസിഡന്റുമാർ) ദീസ് എം, ഇബ്രാഹിം തൈത്തോട്ടത്തിൽ (ജോയിന്റ് സെക്രട്ടറിമാർ) അർഷദ് എൻ, സബീബ് (ജോയൻ്റ് ട്രഷറർമാർ) ഫൈസൽ എൻ, സിദ്ധീഖ് പി (ഉപദേശകസമിതി അംഗങ്ങൾ) മുഹമ്മദ് ഇക്ബാൽ, ഹാഫിസ് എം, യാസർ (മീഡിയ വിങ് സെക്രട്ടിമാർ) ഉനൈസ് എൻ (ഓഡിറ്റർ),

മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ റസാക്ക് ഹാജി ഇ കെസിദ്ധീഖ് എൻ, ഹബീബ് ഇ ,മുനീർ മക്കാറി, അബ്ദുൽ ഖാദർ എൻ, ആഷിഖ് എൻ ആർ, അൻവർ ഇ, സിദ്ധീഖ് എം, റിഹാബ് എൻ, യാക്കൂബ് പി, ഷെറീദ്, സെക്കീർ ഇ,  ജുനൈദ് പാലാട്ട്, ഹാരിസ് ഇ കെ, ഷിഹാബ് വി കെ, ദിയൂഫ് പാലാട്ട്ഷി, ഹാബ് ടി എം.


നിയുക്ത പ്രസിഡണ്ട് റഫീഖ് എൻ, ജനറൽ സെക്രട്ടറി ആലിക്കുഞ്ഞി കെ എം എന്നിവർ പുതിയ കമ്മിറ്റിയുടെ ഭാവി പ്രവർത്തന രീതികളെ ക്കുറിച്ച് യോഗത്തിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുകയും ചെയ്തു.

ജനറൽബോഡിയിൽ പങ്കെടുത്തവർക്കുള്ള മെഗാ ബംബർ സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു. അബ്ദുൽ അസീസ് മാട്ടുവയിൽ ആയിരുന്നു ജനറൽ ബോഡി യോഗം നിയന്ത്രിച്ചത്. ട്രഷറർ ആരിഫ് എൻ ആറിന്റെ നന്ദി പ്രകടനത്തോടുകൂടി ജനറൽ ബോഡി യോഗം സമാപിച്ചു.

Advertisment