കുവൈറ്റ് : കുവൈറ്റിൽ താമസ- കുടിയേറ്റ നിയമം പാലിക്കാത്തവർക്കെതിരെ ചുമത്തുന്ന പിഴ തുകയിലെ മാറ്റം ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. കുവൈറ്റ് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ശിശുജനനം റിപ്പോർട്ട് ചെയ്യാത്ത ആദ്യ മാസത്തേക്ക് രണ്ട് ദിനാർ വിതവും ജനിച്ച് 4 മാസങ്ങൾക്ക് ശേഷം,
തുടർന്നുള്ള മാസങ്ങളിൽ ദിനേന 4 ദിനാറും പരമാവധി 2,000 ദിനാർ ആയിരിക്കും പിഴ.
വ്യത്യസ്ത തൊഴിൽ സ്വഭാവ സവിശേഷതകളോടെ രാജ്യത്ത് പ്രവേശിച്ച എൻട്രി വിസയിലുള്ള പ്രവാസികൾക്കും ഇതേപിഴ ബാധകമാണ്. പരമാവധി പിഴ തുക 1,200 ദിനാരായിരിക്കും.
സന്ദർശന വിസയിൽ എത്തിയവർക്ക് പ്രതിദിനം 10 ദിനാറും പരമാവധി 2,000 ദിനാർ പിഴയും ഗാർഹിക ജോലിക്കാർക്ക് പ്രതിദിനം രണ്ട് ദിനാർ വീതം, പരമാവധി പിഴ തുക600 എന്നിങ്ങനെയാണ് മാറ്റം.
ജോലിയിൽ നിന്ന് വിരമിച്ചവർ, പിരിച്ചു വിടപ്പെട്ടവർ, താൽകാലിക റസിഡൻസി അല്ലെങ്കിൽ എക്സിറ്റ് വിസ കാലാവധി പൂർത്തിയായവർക്ക് ആർട്ടിക്കൾ (17 - 18 - 20 റെസിഡൻസി റദ്ദാക്കുകയും പുതിയ റെസിഡൻസിക്ക് ലൈസൻസ് നൽകാൻ തീരുമാനിക്കുകയും ചെയ്തു.
നിയമലംഘകർക്ക് ദിവസേന രണ്ട് ദിനാർ പിഴ ഈടാക്കും.
ആദ്യ മാസത്തിലെ ഓരോ ദിവസവും പിന്നീടുള്ള മാസങ്ങളിലെ മറ്റെല്ലാ ദിവസവും 4 ദിനാറും , പരമാവധി പിഴ തുക 1,200 ദിനാറായിരിക്കും പിഴ.
നിശ്ചിത താത്കാലിക താമസ കാലയളവ് കവിഞ്ഞ പ്രവാസികൾക്കും താമസ കാലാവധി അവസാനിച്ച പ്രവാസികൾക്കും അത് പുതുക്കി രാജ്യം വിടാൻ വിസമ്മതിക്കുന്നവർക്കും ഇത് ബാധകമാണെന്നാണ് റിപ്പോർട്ട്.
മുൻ നിയമത്തിലെ പിഴ പരമാവധി 600 ദിനാർ ആയിരുന്നു.
ജനുവരി 5 മുതൽ ഭേദഗതി നടപ്പിൽ വരുത്താൻ സംവിധാനത്തിൽ ഭേദഗതി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ആക്ടിംഗ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മസിയാദ് അൽ മുതൈരി അഡ്മിനിസ്‌ട്രേഷൻ ഫോർ ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടർ ജനറലിന് കത്തയച്ചു.