ഇഫ്താർ മീറ്റ് നടത്തി കുവൈത്ത് ഇന്ത്യൻ റെസ്റ്റോറന്റ് അസോസിയേഷൻ

New Update
KIRA IFTHAR

കുവൈത്ത് : കുവൈത്ത് ഇന്ത്യൻ റെസ്റ്റോറന്റ് അസോസിയേഷൻ (കിറ) ഫഹാഹിൽ കാലിക്കറ്റ് ലൈവ് ഓഡിറ്റോടിയത്തിൽ വെച്ച് നടത്തിയ  ഇഫ്താർമീറ്റ് 2025ൽ പ്രസിഡന്റ് റഷീദ് തക്കാര അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചു ജനറൽ സെക്രട്ടറി ബഷീർ ഉദിനൂർ സംസാരിച്ചു. 


Advertisment

ചെയർമാൻ സിദ്ധിക് വലിയകത്ത് ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ കുവൈത്തിലെ പ്രമുഖ ലീഗൽ അഡ്വൈസർ ആയ അഡ്വ . ബദർ അൽസല്ലാഹി മുഖ്യതിഥി ആയിരുന്നു. കുവൈറ്റിൽ ബിസിനസ്സ് ചെയ്യുന്ന കച്ചവടക്കാർക് ഉപകാരപ്പെടുന്ന പല ഉപദേശങ്ങളും നൽകി  അദ്ദേഹം സംസാരിച്ചു. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ കെ സി ഗഫൂർ ബിസിനസ്സ് മേഖലയിലെ സൂക്ഷ്മതയെ ഓർമിപ്പിച്ച് മെംബർമാർക്ക്  ക്ലാസ് നൽകി. 


കിറ യുടെ പ്രഖ്യാപിത പദ്ധതികളായ മെബർമാരുടെയും അവരുടെ ജോലിക്കാരുടെയും ബെനിഫിറ്റ് സ്കീമിനെ പറ്റി വൈസ് ചെയർമാൻ സജീവ് നാരായണൻ വിശദീകരിച്ചു. ഈ പദ്ധതി പ്രകാരം വരും കാലയളവിൽ റജിസ്റ്റേർഡ് മെബറായിരിക്കെ മരണപ്പെടുന്നവർക്കും അവരുടെ സ്ഥാപനത്തിലെ ജോലിക്കാർക്കും എം ബി എസ്,ഇ ബി എസ് എന്നി സ്കീമുകൾ (സ്ലാബ് അടിസ്ഥാനത്തിൽ) നിലവിൽ വന്നു. 

KIRA IFTHAR124

കഴിഞ്ഞ വർഷം മരണപ്പെട്ട രജിസ്റ്റർഡ് മെമ്പർമാരുടെ കീഴിലുള്ള 4 തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതിയിൽ (ഇ ബി എസ് ) സഹകരിക്കാൻ എല്ലാ  മെമ്പർമാരോടും അദ്ദേഹം ആവശ്യപ്പെട്ടു.  കുവൈത്തിലെ അഞ്ച് സൊണുകളിലായി സ്ഥിതി ചെയ്യുന്ന ഹോട്ടൽ ഉടമകൾ ചേർന്ന് നടത്തിയ ഇഫ്താർ വിരുന്ന് എന്ത് കൊണ്ടും വേറിട്ട അനുഭവമായിരുന്നു. 

കിറ വൈസ് ചെയർമാൻ എം കെ നമ്പ്യാർ  നന്ദി അർപ്പിച്ച ചടങ്ങ് കുവൈറ്റിലെ ബഹു ഭൂരിപക്ഷം വരുന്ന ഹോട്ടൽ ഉടമകളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി

Advertisment