ഫർവാനിയ: കുവൈത്ത് കേരള ഇസ് ലാഹി സെൻറർ വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫർവാനിയ ഇസ് ലാഹി മദ്റസ കുട്ടികളുടെ സർഗവസന്തം മൽസരങ്ങൾ സംഘടിപ്പിച്ചു.
ഖുർതുബ ഇഹ് യാഉത്തുറാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സർഗവസന്തം ഇസ് ലാഹി മദ്റസ ഫർവാനിയ പി ടി എ പ്രസിഡണ്ട് ഷഹൻഷാ ഉൽഘാടനം ചെയ്തു.
കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി 31 ഓളം ഇനങ്ങളിൽ മൽസരങ്ങൾ നടന്നു. മൽസരങ്ങൾക്ക് മദ്റസ അധ്യാപകരും പി ടി എ , മാതൃസഭ അംഗങ്ങളും നേതൃത്വം നൽകി.
സമാപന സമ്മേളനം കെ.കെ.ഐ.സി മുൻ ജനറൽ സെക്രട്ടറിയും വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ റിലീഫ് സെൽ കൺവീനറുമായ ടി.പി.അബ്ദുൽ അസീസ് ഉൽഘാടനം ചെയ്തു.
കെ.കെ.ഐ.സി ആക്ടിംഗ് പ്രസിഡണ്ട് സി.പി.അബ്ദുൽ അസീസ്, വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്ട് എന്നിവർ ആശംസകൾ നേർന്നു. പി ടി എ പ്രസിഡണ്ട് ഷഹൻഷ അദ്ധ്യക്ഷത വഹിച്ചു. മദ്റസ സദ്ർ മുദർരിസ് സാലിഹ് സുബൈർ സ്വാഗതവും അസിസ്റ്റൻറ് സദ്ർ ഷബീർ സലഫി നന്ദിയും പറഞ്ഞു.