കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ മദ്രസാ അഡ്മിഷൻ ആരംഭിച്ചു

കുവൈത്ത് കേരള ഇസ്ലാഹി സെൻ്ററിൻ്റെ നേതൃത്വത്തിൽ അബ്ബാസിയ, ഫർവാനിയ,സാൽമിയ , ഫഹഹീൽ, ജഹറ എന്നിവിടങ്ങളിൽ നടക്കുന്ന മദ്രസയുടെ സെപ്റ്റംബർ ആറിന് ആരംഭിക്കുന്ന പുതിയ അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു

New Update
kuwait kerala islahi centre

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹി സെൻ്ററിൻ്റെ നേതൃത്വത്തിൽ അബ്ബാസിയ, ഫർവാനിയ,സാൽമിയ , ഫഹഹീൽ, ജഹറ എന്നിവിടങ്ങളിൽ നടക്കുന്ന മദ്രസയുടെ സെപ്റ്റംബർ ആറിന് ആരംഭിക്കുന്ന പുതിയ അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു.

Advertisment

കുവൈറ്റിലെ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയും മേൽ നോട്ടത്തിലും പ്രവർത്തിക്കുന്ന, ഇസ്ലാഹി മദ്രസകളിൽ നൂറു കണക്കിന് വിദ്യാർത്ഥികൾ പഠനം നടത്തി വരുന്നു.

പരിചയ സമ്പന്നരും, പ്രഗത്ഭരുമായഅധ്യാപകരുടെ മേൽനോട്ടത്തിൽ വളരെ വ്യവസ്ഥാപിതമായി നടക്കുന്ന മദ്രസകളിൽ എല്‍കെജി മുതൽ 8 ആം ക്ലാസ് വരെയുള്ള മദ്രസാ വിദ്യാഭ്യാസവും, മദ്രസാ വിദ്യാഭ്യാസം പൂർത്തീകരിച്ച കുട്ടികൾക്ക് സിആര്‍ഇ പഠന സംരംഭവും ഈ സംവിധാനത്തിന് കീഴിൽ പ്രവർത്തിച്ച് വരുന്നു.

ആഴ്ചയിൽ വെള്ളി, ശനി ദിവസങ്ങളിലാ ണ് മദ്രസ്സകൾ പ്രവർത്തിക്കുന്നത്.

വിശുദ്ധ ഖുർആൻ, തജ്‌വീദ്, അറബി ഭാഷ, മലയാള ഭാഷ, ഫിഖ്ഹ്, ഹദീസ്, സീറ, അഖീദ, അഖ്ലാഖ് എന്നീ മത പഠന സിലബസ്സുകളും,കൂടാതെ മലയാള ഭാഷാ പഠനം , വിനോദ വിജ്ഞാന മത്സരങ്ങൾ , വിജ്ഞാന യാത്രകൾ എന്നിവയും സംഘടിപ്പിച്ചു വരുന്നു.

വിശദ  വിവരങ്ങൾക്ക്
അബ്ബാസിയ :
9720 2934, 6583 1250, 6038 2082

 ഫർവാനിയ : 
9662 2148, 6665 8473, 555 39349

 ഫഹാഹീൽ : 
502 47947, 6554 2356 ,6664 2027

സാൽമിയ :* 
6998 1054, 555 08764, 9953 5398

 ജഹ്‌റ :
6903 8195
9973 8385

Advertisment