ന്യൂസ് ബ്യൂറോ, കുവൈറ്റ്
 
                                                    Updated On
                                                
New Update
/sathyam/media/media_files/Kn39G4Ed97nyh0wujMkL.jpg)
കുവൈറ്റ്: കുവൈറ്റ് കേരള ഇൻഫ്ലുവൻസേഴ്സ് അസോസിയേഷൻ (കെകെഐഎ) പ്രഥമ സൗഹൃദ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. തക്കാര ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ട് ഫഹാഹീൽ തക്കാര ഹാളിൽ നടന്ന പരിപാടിയിൽ കുവൈത്തിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സും സുഹൃത്തുക്കളും അവരുടെ കുടുംബാങ്ങങ്ങളും അടക്കം നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.
Advertisment
പ്രസിഡന്റ് അച്ചായൻ കുവൈറ്റിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡൻ്റ് ഷമീർ വ്ലോഗ്സ് സ്വാഗതവും, ട്രെഷറർ ആസിയ ഫൈസൽ അസോസിയേഷൻന്റെ ഭാവി പരിപാടികളും വിശദീകരിച്ചു. ഷാമോൻ പൊൻകുന്നം, ശ്രീജിത്ത്, സിതോഷ്, ആംബ്രുസ് ഹസൻ, മുനീർ, വിജിൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
സംഘടനയുടെ ലോഗോ പ്രകാശനം അച്ചായൻ കുവൈറ്റ് നിർവഹിച്ചു. സെക്രട്ടറി സെയ്ഫു കെകെഐഎ ഇഫ്താർ മീറ്റ് 2024-ൻ്റെ ഭാഗമായ എല്ലാവർക്കും അസോസിയേഷൻ്റെ പേരിൽ നന്ദി പ്രകാശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us