/sathyam/media/media_files/HHRfBa3H1kXyGDuUwpBL.jpg)
കുവൈത്ത് സിറ്റി : പൂർണമായും കേരളത്തേയും പ്രവാസികളെയും അവഗണിച്ച് കൊണ്ടാണ് ധനകാര്യ മന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി.
ബിജെപി സർക്കാർ അല്ലാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ച ബജറ്റ് ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്ര​വാ​സി​ക​ളെ പൂർണമായും നിരാശപെടുത്തിയിരിക്കുന്നു. പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനോ, വിമാന കമ്പനികളുടെ ചൂഷണം തടയുന്നതിനോ ആവശ്യമായ യാതൊരു കാര്യവും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്നും കുവൈത്ത് കെഎംസിസി വിമര്‍ശിച്ചു.
കേ​ന്ദ്ര സ​ർ​ക്കാ​റിന്റെ പ്രവാസികളോടുള്ള അവഗ​ണ​നയിൽ പ്രവാസി സംഘടനകൾ ഒന്നിച്ചു നിന്ന് പ്രതിഷേധം അറിയിക്കണമെന്ന് പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us