കുവൈത്ത് സിറ്റി: നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കുവൈത്ത് കെഎംസിസി അനുശോചിച്ചു.
വയനാട് മേപ്പാടി ഭാഗത്ത് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അവിടെ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ നാട്ടിൽ ഉള്ള കുവൈത്ത് കെഎംസിസി അംഗങ്ങൾ ഭാഗവാക്കാകണമെന്നും കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കെഎംസിസി മെമ്പർമാരുടെ ബന്ധുക്കൾ അടക്കം നിരവധിപേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകളും മണ്ണിനടിയിൽ ആണ്. ദുരന്തത്തിന്റെ വ്യാപ്തി കൃത്യമായി കണക്കാക്കാൻ സാധികാത്ത സാഹചര്യമാണ്. മുസ്ലിം ലീഗ് നേതൃത്വവുമായി ആലോചിച്ച് ദുരിതാശ്വാസ പ്രവർത്തങ്ങളിൽ എല്ലാ സഹായവും കുവൈത്ത് കെഎംസിസിയുടെ ഭാഗത്ത് നിന്നുണ്ടാകമെന്നും നാടിന്റെ ദുഃഖത്തിൽ പ്രാർത്ഥനാപൂർവ്വം കുവൈത്ത് കെഎംസിസിയും പങ്ക് ചേരുന്നുവെന്നും സ്റ്റേറ്റ് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.