കുവൈത്ത് കെഎംസിസി മുഖപത്രം 'ദർശനം' ഓൺലൈൻ പതിപ്പ് പുറത്തിറക്കി

കുവൈത്ത് കെഎംസിസി മുഖപത്രമായ ദർശനത്തിന്റെ ഓൺലൈൻ പതിപ്പ് കുവൈത്തിൽ ഔദ്യോഗികമായി പുറത്തിറക്കി

New Update
kuwait kmcc darshanam

കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി മുഖപത്രമായ ദർശനത്തിന്റെ ഓൺലൈൻ പതിപ്പ് കുവൈത്തിൽ ഔദ്യോഗികമായി പുറത്തിറക്കി. ഫർവാനിയ ഫ്രണ്ട്ലൈൻ ഹാളിൽ നടന്ന ചടങ്ങിൽ അൽ അൻസാരി എക്സ്ചേഞ്ച് ഓപ്പറേഷൻ ഹെഡ് ശ്രീനാഥ് ശ്രീകുമാർ ആണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. 

Advertisment

കുവൈത്ത് കെഎംസിസി പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ദർശനം മാഗസിൻ ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂർ ദർശനത്തെ പരിചയപെടുത്തി സംസാരിച്ചു. ദർശനത്തിന്റെ പഴയ കാല എഡിറ്റർ അസീസ് തിക്കോടി മുൻ അനുഭവങ്ങൾ പങ്കുവെച്ചു. ഉപദേശക സമിതി അംഗങ്ങൾ ആയ സിദ്ദീഖ് വലിയകത്ത് കെ.കെ.പി ഉമ്മർ കുട്ടി അറഫാത്ത് മെഡിക്കൽ വിംഗ് എന്നിവർ സംസാരിച്ചു.

kuwait kmcc darshanam 1

സംസ്ഥാന ഭാരവാഹികൾ ആയ ഇക്ബാൽ മാവിലാടം എം.ആർ നാസർ, ഡോക്ടർ മുഹമ്മദലി, ഗഫൂർ വയനാട് ജില്ലാ ഭാരവാഹികൾ ആയ റസാഖ് അയ്യൂർ, അജ്മൽ വേങ്ങര, അഷ്‌റഫ്‌ അപ്പക്കാടൻ, ഷമീദ് മാമാകുന്ന്, ഹംസ ഹാജി കരിങ്കപ്പാറ, നവാസ് കുന്നുംകൈ, ബഷീർ തങ്കര, മുഹമ്മദലി പി.കെ, ഷാജഹാൻ തിരുവനന്തപുരം, റഫീഖ് ഒളവറ, ഗഫൂർ അത്തോളി, നിഷാദ് എറണാകുളം  എന്നിവർ സന്നിഹിതരായി.

ദർശനം സമിതി അംഗങ്ങളായ മിസ്ഹബ് മാടമ്പില്ലത്ത് ഇസ്മായിൽ വള്ളിയോത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സാബിത്ത് ചെമ്പിലോടിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിക്ക് ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.

Advertisment