കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സമാഹരിക്കുന്ന വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സമാഹരിച്ച ആറ് ലക്ഷത്തി മുപ്പതിനായിരം രൂപ സംസ്ഥാന കമ്മിറ്റിക്ക് കൈമാറി.
ഫർവാനിയ ഫ്രണ്ട്ലൈൻ ഹാളിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങരയും ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറയും ചേർന്ന് സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾക്ക് ആണ് ഫണ്ട് കൈമാറിയത്.
സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, സെക്രട്ടറി ഷാഹുൽ ബേപ്പൂർ മലപ്പുറം ജില്ലാ ട്രഷറർ ഫിയാസ് പുകയൂർ സെക്രട്ടറി ഇസ്മായിൽ കോട്ടക്കൽ പൊന്നാനി മണ്ഡലം പ്രസിഡന്റ് ഇമ്പിച്ചിമുഹമ്മദ് മങ്കട മണ്ഡലം പ്രസിഡന്റ് റാഫി ആലിക്കൽ എന്നിവർ പങ്കെടുത്തു.
ഫണ്ട് കളക്ഷനുമായ സഹകരിച്ച ജില്ലയിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളേയും യുദ്ധകാല അടിസ്ഥാനത്തിൽ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ കുവൈത്ത് കെഎംസിസി സ്റ്റേറ്റ് കമ്മിറ്റിയേയും മലപ്പുറം ജില്ലാ കമ്മിറ്റി പ്രത്യേകം അഭിനന്ദന്ദിച്ചു.