കുവൈത്ത് കെഎംസിസി സോഷ്യൽ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു

കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരണമടഞ്ഞ അംഗത്തിന്റെ കുടുംബത്തതിനുള്ള സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള തുക വിതരണം ചെയ്തു

New Update
kkmcc social security scheme

മട്ടന്നൂർ :  കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരണമടഞ്ഞ അംഗത്തിന്റെ കുടുംബത്തതിനുള്ള സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള തുക വിതരണം ചെയ്തു.

Advertisment

മട്ടന്നൂർ കളറോട് മുസ്ലിംലീഗ് ഓഫീസിൽ വെച്ച് നടന്ന വിതരച്ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി അദ്ധ്യക്ഷനായിരുന്നു.

 മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിനു വേണ്ടി മുസ്ലിം ലീഗ് കളറോട് ശാഖാ കമ്മിറ്റി ഭാരവാഹികൾ തുക ഏറ്റുവാങ്ങി.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട്  ഇ.പി. ശംസുദ്ദീൻ മുൻസിപ്പൽ പ്രസിഡണ്ട് റഫീഖ് ബാവോട്ടുപാറ, കൗൺസിലർ പി.പി.ജലീൽ നേതാക്കളായ പി.കെ.കുട്ട്യാലി, ലത്തീഫ് ശിവപുരം, അസൈനാർ കീച്ചേരി, പി.എം.അബൂട്ടി, കെ.കെ.കുഞ്ഞമ്മദ് മാസ്റ്റർ, മൊയ്തു പി, ഷഫീഖ്  മാസ്റ്റർ, ടി.കെ ജലീൽ കെ.എം.സി.സി. ഭാരവാഹികളായ ഇസ്മത്ത് അഴീക്കോട്, ബഷീർ കൂത്തുപറമ്പ്, സഹീർ യു,നവാസ് ഇരിക്കൂർ, അസീസ് പാളയം എന്നിവർ സംസാരിച്ചു. 

കുവൈത്ത് കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡണ്ട് നാസർ തളിപ്പറമ്പ് സ്വാഗതവും മട്ടന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി നൗഷാദ് പഴശ്ശി നന്ദിയും പറഞ്ഞു.

Advertisment