Advertisment

തംകീൻ കുവൈത്ത് കെഎംസിസി മഹാ സമ്മേളനം പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈത്ത് കെഎംസിസി നവംബർ 22ന്‌ അബ്ബാസിയ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്ന തംകീൻ 2024 മഹാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

New Update
tamkeen

കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി നവംബർ 22ന്‌ അബ്ബാസിയ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്ന തംകീൻ 2024 മഹാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറി കെ.എം ഷാജി തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്ന മഹാ സമ്മേളനത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആണ് പ്രധാന സ്പോൺസർമാരായ മെട്രോ മെഡിക്കൽ കെയർ ജനറൽ മാനേജർ ഫൈസൽ ഹംസ, അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തത്. 

Advertisment

കുവൈത്ത് കെഎംസിസി പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങളുടെ അധ്യക്ഷതയിൽ ദജീജ് മെട്രോ കോർപ്പറേറ്റ് ഹാളിൽ നടന്ന പരിപാടി അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ റഹൂഫ് മഷ്ഹൂർ തങ്ങൾ പരിപാടിയെ കുറിച്ച് വിശദീകരിച്ചു.

സംസ്ഥാന ഭാരവാഹികൾ ആയ ഇക്ബാൽ മാവിലാടം എം.കെ അബ്ദുൽ റസാക്ക്, എം.ആർ നാസർ, ഡോക്ടർ മുഹമ്മദലി ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി ഫാസിൽ കൊല്ലം, എഞ്ചിനീയർ മുഷ്താഖ്, ഇല്യാസ് വെന്നിയൂർ ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, ഉപദേശിക സമിതി അംഗം കെ.കെ.പി ഉമ്മർ കുട്ടി എന്നിവർ സംസാരിച്ചു.

ആബിദ് ഖാസിമി ഖിറാഅത് നടത്തി. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.

Advertisment