കുവൈത്ത് കെഎംസിസി ബാലുശ്ശേരി മണ്ഡലം 'ആദരം 2024' സംഘടിപ്പിച്ചു

കുവൈത്ത് കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ആദരം 2024' എന്ന പേരിൽ വൈവിധ്യമായ പരിപാടികൾ സംഘടിപ്പിച്ചു

New Update
kuwait kmcc balussery

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ആദരം 2024' എന്ന പേരിൽ വൈവിധ്യമായ പരിപാടികൾ സംഘടിപ്പിച്ചു.

Advertisment

ഫർവാനിയ മെട്രോ മെഡിക്കൽ കെയർ കോർപറേറ്റ്  ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകരുടെ മക്കളിൽ നിന്നും എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സി എച്ച് മുഹമ്മദ്‌ കോയ വിദ്യാഭ്യാസ അവാർഡ് വിതരണവും, കുവൈത്ത് പ്രവാസ ജീവിതത്തിൽ മുപ്പതുവർഷം പൂർത്തിയാക്കിയ മണ്ഡലത്തിലെ മെമ്പർമാർക്കുള്ള സ്നേഹോപഹാരവും ചടങ്ങിൽ വിതരണം ചെയ്തു, 

കോയ വളപ്പിൽ ഭാഷ സമര അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.1980ലെ ഭാഷാ സമരം അവകാശ സംരക്ഷണ പോരാട്ട ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമാണെന്നും കലാലയങ്ങളിൽ ഭാഷ പഠിക്കാൻ സാധിക്കുന്നത് അന്നത്തെ പോരാട്ടത്തിന്റെ വിജയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വള്ളിയോത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രെട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്,വൈസ് പ്രസിഡന്റുമാരായ എൻ കെ ഖാലിദ് ഹാജി, ഡോ:മുഹമ്മദലി, സെക്രട്ടറിമാരായ ഗഫൂർ വയനാട്,ശാഹുൽ ബേപ്പൂർ, ജില്ലാ പ്രസിഡന്റ്‌ അസീസ് തിക്കോടി സംസാരിച്ചു.

ജില്ലാ സെക്രെട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഗഫൂർ അത്തോളിയെ ചടങ്ങിൽ ആദരിച്ചു. മണ്ഡലം നേതാക്കളായ റഷീദ് ഉള്ളിയേരി, കരീം സി കെ,ഹിജാസ് അത്തോളി,നൗഷാദ് കിനാലൂർ, ഷംസീർ വള്ളിയോത്ത് നേതൃത്വം നൽകി.മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി ആബിദ് ഉള്ളിയേരി സ്വാഗതവും ട്രഷറർ ഹർഷദ് കായണ്ണ നന്ദിയും പറഞ്ഞു.

Advertisment