കുവൈത്ത് കെഎംസിസി നാദാപുരം മണ്ഡലം കൺവെൻഷനും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

New Update
a8c94e5f-4017-44fa-8b1c-de58f5e52807

കുവൈത്ത് സിറ്റി : കെഎംസിസി നാദാപുരം മണ്ഡലം കൺവെൻഷനും, മൺമറഞ്ഞുപോയ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമർ ബാഫഖി തങ്ങൾ, കഴിഞ്ഞ ആഴ്ച കുവൈത്തിൽ വെച്ച് മരണപ്പെട്ട മണ്ഡലം മുൻ  സെക്രട്ടറി അൻവർ എരോത്ത് എന്നിവർക്ക് വേണ്ടിയുള്ള   പ്രാർത്ഥനാ സദസ്സും അനുസ്മരണവും സംഘടിപ്പിച്ചു.

Advertisment

കെഎംസിസി ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് മണ്ഡലം പ്രസിഡണ്ട് ഇ കെ റഫീഖിൻറെ  അധ്യക്ഷതയിൽ  നടന്ന പരിപാടി സംസ്‌ഥാന  പ്രസിഡണ്ട് സയ്യിദ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. 

പ്രാർത്ഥനാ സദസ്സിനു  നാസർ അസ്‌ലമി നേതൃത്വം നൽകി. കുവൈത്ത് കെഎംസിസി സീനിയർ നേതാവ് ഇ കെ മുസ്തഫ തൃക്കരിപ്പൂർ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. 


കെഎംസിസി സംസ്ഥാന ട്രഷറർ ഹാരിസ് വള്ളിയോത്,  കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി എന്നിവർ യഥാക്രമം സമകാലീന ഇന്ത്യയിൽ മുസ്ലിം ലീഗിൻറെ പ്രസക്തി, സംഘടനയും  സംഘാടനവും എന്നീ വിഷയങ്ങളെ അധികരിച്ചു സംസാരിച്ചു. 

അൻവർ എരൊത്ത്ൻറെ നിര്യാണത്തിൽ  മണ്ഡലം കമ്മിറ്റിയുടെ അനുശോചന സന്ദേശം  മണ്ഡലം സെക്രട്ടറി ഫായിസ് ഇ വി അവതരിപ്പിച്ചു.  മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ് കള്ളാട് അൻവറിനെ അനുസ്മരിച്ചു.  

കുവൈത്ത് കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി ശാഹുൽ ബേപ്പൂർ, സെക്രട്ടറിമാരായ  ഗഫൂർ വയനാട്, സലാം ചെട്ടിപ്പടി, ജില്ലാ ഭാരവാഹികളായ വി പി അബ്ദുല്ല, ഇസ്മായിൽ സൺഷൈൻ, ഗഫൂർ അത്തോളി എന്നിവർ സംസാരിച്ചു. 

കെഎംസിസി സോഷ്യൽ സെക്യൂരിറ്റി സ്‌കീം രണ്ടാംഘട്ട കളക്ഷൻറെ ഭാഗമായുള്ള മണ്ഡലത്തിൻറെ  ആദ്യ വിഹിതം മണ്ഡലം ജനറൽ കൺവീനർ  റാഷിദ്  വടക്കേകണ്ടി,  ജില്ലാ കൺവീനർ റഷീദ് നാറാത്തിനു ചടങ്ങിൽ  വെച്ചു കൈമാറി.  

മണ്ഡലം സെക്രട്ടറി മജീദ് മുറിച്ചാണ്ടിയുടെ  ഖിറാഅത്തോടെ  ആരംഭിച്ച പരിപാടിയിൽ  ജനറൽ സെക്രട്ടറി സലിം പാലോത്തിൽ സ്വാഗതവും  വൈസ് പ്രസിഡണ്ട്  ഇഖ്ബാൽ ചീരാങ്കണ്ടി നന്ദിയും പറഞ്ഞു.

Advertisment