കുവൈത്ത് കെ.എം.ആർ.എം 2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

New Update
KMRM KUWIT

കുവൈറ്റ്‌ സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് (കെ.എം.ആർ.എം) 2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.   ഷാജി വർഗീസ് പ്രസിഡണ്ടും  ജോമോൻ ചെറിയാൻ  ജനറൽ സെക്രട്ടറിയുമായി   ട്രഷറർ സ്ഥാനത്ത്  സന്തോഷ് ജോർജും, സീനിയർ വൈസ് പ്രസിഡന്റായി  ജോർജ്ജ് മാത്യുവും  മറ്റു  കേന്ദ്ര ഭരണ സമിതി അംഗങ്ങളും ചുമതലയേറ്റു.


Advertisment

അതേസമയം, വിവിധ ഏരിയ പ്രസിഡന്റ്മാരെയും കെ.എം.ആർ.എം പരിചയപ്പെടുത്തി. അബ്ബാസിയ ഏരിയയിൽ മാത്യു കോശിയും, അഹ്മദി ഏരിയയിൽ  ജിജു സക്കറിയയും, സാൽമിയ ഏരിയയിൽ   സന്തോഷ് പി. ആന്റണിയും സ്ഥാനമേറ്റെടുത്തു.


പുതിയ നേതൃത്വത്തിൽ 68 അംഗ കേന്ദ്ര പ്രവർത്തക സമിതി അംഗങ്ങളും, എം സി വൈ എം  പ്രസിഡന്റ്  ജെയിംസ് കെ.എസ്, ഫോർ  പ്രസിഡന്റ്  ആനി കോശി,എസ് എം സി എഫ് എഫ്  ഹെഡ്മാസ്റ്റർ  ലിജു  എബ്രഹാം, ബാലദീപം പ്രസിഡന്റ് മാസ്റ്റർ ആൽവിൻ ജോൺ സോജി, ആഡ്വൈസറി ബോർഡ്  ചെയർമാൻ  ബിനു കെ ജോൺ,  ചീഫ് ഓഡിറ്റർ   റാണ വർഗീസ്, ചീഫ് ഇലക്ഷൻ കമ്മീഷണർ  ജോജിമോൻ തോമസ്, മറ്റ് അനുബന്ധ  അംഗങ്ങളും ഉൾപ്പെടുന്നു.


ജനുവരി 16,  വ്യാഴാഴ്ച, ഹോളി ഫാമിലി കോ-കത്തീഡ്രൽ ചർച്ച് അൾത്താരയിൽ വിശുദ്ധ കുർബാനക്കു ശേഷം നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ, കെ എം ആർ എം ആത്‌മീയ  ഉപദേശ്ഷ്ടാവ് ബഹു.റവ ഡോ 
 തോമസ് കാഞ്ഞിരമുകളിൽ അച്ചൻ സത്യപ്രതിജ്ഞ വാചകം ചെല്ലി കൊടുത്തു.


തുടർന്ന് വിശുദ്ധ വേദപുസ്തകം ചുബിച്ചുകൊണ്ട് പുതിയതെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു. തുടർന്ന് നടന്ന ചുമതല കൈമാറ്റ ചടങ്ങിൽ, മുൻ ഭാരവാഹികൾ അനുബന്ധ രേഖകളും പ്രമാണങ്ങളും പുതിയ  ഭരണ സമിതിക്കു  കൈമാറി.

സംഘടനയുടെ മൂല്യങ്ങൾ പാലിച്ച് കുവൈറ്റിലുള്ള മലങ്കര സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുമെന്ന ഉറപ്പോടെ പുതിയ ഭരണസമിതിയുടെ പുതിയ അധ്യായത്തിന് തുടക്കമായി.

Advertisment