/sathyam/media/media_files/2025/03/18/VIZToa4TVRaOVhaU75my.jpg)
കുവൈത്ത്: കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെൻ്റിന്റെ പോഷക സംഘടനയായ ഫ്രണ്ട്സ് ഓഫ് മേരി (എഫ്.ഒ.എം.) വനിതാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മാർച്ച് 6-ന് വി. കുർബാനയോടെ ആരംഭിച്ച ആഘോഷങ്ങൾ മാർച്ച് 14-ന് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് സംഘടിപ്പിച്ച ‘മഴവില്ലഴകിൽ അമ്മപ്പകൽ’ എന്ന പരിപാടിയുടെ പൊതു സമ്മേളനത്തോടെ സമാപിച്ചു.
സ്ത്രീവീക്ഷയോടെയുള്ള രചനാശൈലികൾ പുനരവതരിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ‘എഴുത്തോല’, കലാപരമായ കഴിവുകൾ വളർത്തുന്നതിനുള്ള ‘എഫ്ഫാത്ത’എന്നീ പേരുകളിൽ കലാ-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. മഴവില്ലിന്റെ വർണ്ണാഭതയിലേറെ നിറം ചേർത്ത പരിപാടിയിൽ കെ.എം.ആർ.എം. കുടുംബാഗങ്ങളുടെ നിറസാന്നിധ്യം ഉണ്ടായിരുന്നു.
എഫ്.ഒ.എം. പ്രസിഡൻറ് ആനി കോശിയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം റവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ ഉദ്ഘാടനം ചെയ്തു. കെ.എം.ആർ.എം. പ്രസിഡൻറ് ഷാജി വർഗീസ്, ആനിമേറ്റർ ജോർജ് മാത്യു, പ്രോഗ്രാം കൺവീനർ ജിഷ ജോൺ എന്നിവർ ആശംസകൾ നേർന്നു.
എഫ്.ഒ.എം. - ന് നല്കികൊണ്ടിരിക്കുന്ന സ്തുത്യർഹമായ സേവനങ്ങളെ അംഗീകരിച്ച് സീനിയർ മെമ്പർ മോളി ഫ്രാൻസിസിന് ‘സാന്റ മരിയ മഹതി പുരസ്കാർ - 2025’ സമ്മാനിച്ചു. 15 ഇന മത്സരങ്ങളുടെ വിജയികളെ ചടങ്ങിൽ പ്രഖ്യാപിച്ചു.
സെക്രട്ടറി ജോയിസ് ജിമ്മി ചടങ്ങിന് സ്വാഗതവും, ട്രെഷറർ സാനു അനിഷ് നന്ദിയും അറിയിച്ചു. അനിജ നിബു സമ്മേളനം ഏകോപിപ്പിച്ചു. എഫ്.ഒ.എം. എക്സികുട്ടിവ് അംഗങ്ങളായ ഡോളി ,ലിൻഡ,അനുഷ,പ്രിൻസി,ഷീല,സുജ,ജെയ്സി,വത്സ എന്നിവർ എല്ലാ പരിപാടികൾക്കും നേതൃത്വം നൽകി. സ്നേഹവിരുന്നോടെ പൊതുസമ്മേളനം സമാപിച്ചു.