പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ- കുവൈറ്റ് ദേശീയ, വിമോചന ദിനാഘോഷം സംഘടിപ്പിച്ചു

New Update
PLC2

കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ- കുവൈറ്റ് ദേശീയ ദിനവും, വിമോചന ദിനവും  ആഘോഷിച്ചു. പ്രവാസി ലീഗൽ സെൽ സെക്രട്ടറി  ശ്രീകുമാർ സ്വാഗതം പറഞ്ഞ ചടങ്ങ് നോർക്ക - ലോക കേരള സഭ പ്രതിനിധിയും പി എൽ സി കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി ഷൈജിത് അധ്യക്ഷത വഹിച്ചു.

Advertisment

ഉദ്ഘാടന പ്രസംഗത്തിൽ പി എൽ സി യുടെ പ്രവർത്തനങ്ങൾക്ക് കുവൈറ്റ് അധികാരികളിൽ നിന്നും, അഭിഭാഷകരിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾക്ക് നന്ദി പറയുകയും, കുവൈറ്റ് ജനതയുടെ ആഘോഷങ്ങൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

പി എൽ സി കുവൈറ്റ് അംഗങ്ങളും, അലക്സ് മാത്യു, ഷംഷീർ ബാബു, ഷാജി ഭാസ്കർ, സണ്ണി അല്ലീസ്,ഈപ്പൻ വർഗ്ഗീസ്, ഷംസുദ്ധീൻ, പ്രിയേഷ് , സബീഷ്, സജിത്, മെഹബൂബ്, ഷാഹിൻ, ജയേഷ്, പ്രശാന്ത്, അരുൾ രാജ്, ജിനു വാകത്താനം , സണ്ണി മിറാൻഡ എന്നിവരടക്കമുള്ള മറ്റു സംഘടനാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ട്രഷറർ രാജേഷ് ഗോപി   ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറയുകയും ചെയ്തു.

Advertisment