/sathyam/media/media_files/2025/03/20/HnRn9Quc1vTsyobt1Bxw.jpg)
കുവൈറ്റ് സിറ്റി: വിശുദ്ധ റമളാൻ: ആത്മ വിശുദ്ധിക്ക് എന്ന പ്രമേയത്തിൽ ഐസിഫ് റമളാൻ കാമ്പയിന്റെ ഭാഗമായി കുവൈത്ത് നാഷണൽ കമ്മിറ്റി മെഗാ ഇഫ്താറും ദുആ സംഗമവും നടത്തി. അസ്പിയർ ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തെഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ് സുഹൈൽ അസ്സഖാഫ് (വൈസ് പ്രസിഡണ്ട് അൽമഖർ തളിപ്പറമ്പ) ഉദ്‌ഘാടനം നിർവഹിക്കുകയും കേരള മുസ്ലീം ജമാഅത്ത് ജനറൽ സെക്രട്ടറി ബദുറുസാദാത്ത് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി നസീഹത്ത്, തൗബ, പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകുകയും ചെയ്തു.
ഐസിഫ് കുവൈത്ത് മദ്‌റസ ഉസ്താദുമാർക്കുവേണ്ടി നടത്തിയ ഹിസ്ബ് പരീക്ഷയിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും അനുമോദന ഫലകവും ഖലീൽ ബുഖാരി തങ്ങൾ നൽകി.
മർകസ് ഡയറക്‌ടറും എസ് എസ് എഫ് ഇന്ത്യ ജനറൽ സെക്രട്ടറിയുമായ ഉബൈദുള്ള സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ഷാജഹാൻ സഖാഫി കാക്കനാട്, ഉബൈദ് നൂറാനി, ഷഹീർ അസ്ഹരി, അഷ്റഫ് സഖാഫി പൂപ്പലം, കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കളായ കെ.സി റഫീഖ് (കെകെഎംഎ), സിദ്ധീഖ് വലിയകത്ത്, സത്താർ കുന്നിൽ (ഐ എൻ എൽ) ഹഷീം സേട്ട് (ഷിഫാ അൽ ജസീറ), ഹംസ പയ്യന്നൂർ (മെട്രൊ ക്ലിനിക്) ആബിദ് (ഐ ബ്ലാക്ക്) നാസർ പെരുമ്പട്ട എന്നിവർ പങ്കെടുത്തു.
നാഷണൽ ജനറൽ സെക്രട്ടറി അബ്ദുല്ല വടകര സ്വാഗതവും റസാഖ് സഖാഫി നന്ദിയും പറഞ്ഞു. നാഷണൽ ഭാരവാഹികളായ സയ്യിദ് ഹബീബ് അൽ ബുഖാരി, അഹ്മദ് സഖാഫി കാവനൂർ, ഷുക്കൂർ മൗലവി, അബൂമുഹമ്മദ്, സമീർ മുസ്ലിയാർ, അസീസ് സഖാഫി, റഫീഖ് കൊച്ചന്നൂർ, നൗഷാദ് തലശ്ശേരി, സാലിഹ് കിഴക്കേതിൽ, ബഷീർ അണ്ടിക്കോട് എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി..