കുവൈറ്റില്‍ റമദാന്‍ മാസം മാര്‍ച്ച് 11 മുതല്‍ തുടങ്ങുമെന്ന് പ്രവചനം

മാസപ്പിറവി ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക സമിതി മാര്‍ച്ച് 10ന് യോഗം ചേരുമെന്ന് കുവൈറ്റ് നീതിന്യായ മന്ത്രാലയം അറിയിച്ചിരുന്നു

New Update
ramadan1

കുവൈറ്റ് സിറ്റി: കുവൈറ്റ് ഉള്‍പ്പെടെയുള്ള മേഖലയില്‍ മാര്‍ച്ച് 11 മുതല്‍ റമദാന്‍ മാസം ആരംഭിക്കുമെന്ന് പ്രവചനം. ഷെയ്ഖ് അബ്ദുല്ല അല്‍ സാലിം കള്‍ച്ചറല്‍ സെന്ററിന് കീഴിലെ ബഹിരാകാശ മ്യൂസിയമാണ് ഇക്കാര്യം പ്രവചിച്ചത്.  മാസപ്പിറവി ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക സമിതി മാര്‍ച്ച് 10ന് യോഗം ചേരുമെന്ന് കുവൈറ്റ് നീതിന്യായ മന്ത്രാലയം അറിയിച്ചിരുന്നു. 

Advertisment
Advertisment