കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ അറസ്‌റ്റേഷന്‍, പാസ്‌പോര്‍ട്ട്, വിസ എന്നീ സേവനങ്ങള്‍ക്കായുള്ള ബിഎല്‍എസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളുടെ പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു. കുവൈറ്റ് സിറ്റി, ജിലീബ് അല്‍ ഷൂയൂഖ് (അബ്ബാസിയ), ഫഹാഹീല്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച പ്രവര്‍ത്തിക്കില്ല.
കോണ്‍സുലര്‍ അറ്റസ്‌റ്റേഷനുമായി ബന്ധപ്പെട്ട് ബിഎല്‍എസ് സെന്ററുകളില്‍ നല്‍കുന്ന രേഖകള്‍ തൊട്ടടുത്ത പ്രവര്‍ത്തി ദിവസത്തില്‍ മൂന്ന് മുതല്‍ നാലു വരെയുള്ള സമയങ്ങളില്‍ അപേക്ഷകര്‍ക്ക് അതേ സെന്ററില്‍ തിരികെ നല്‍കും. എന്നാല്‍ വ്യാഴാഴ്ച സമര്‍പ്പിക്കുന്ന രേഖകള്‍ ശനിയാഴ്ചയാകും തിരികെ ലഭിക്കുക.
അടിയന്തിരഘട്ടങ്ങളില്‍ അതേ ദിവസം തന്നെ അറ്റസ്റ്റേഷന്‍ ആവശ്യപ്പെട്ടുള്ളവ, പ്രസ്തുത അപേക്ഷയുടെ സ്വഭാവം അടിസ്ഥാനമാക്കി പരിഗണിക്കും. അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ എംബസി തുടര്‍ന്നും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് cons1.kuwait@mea.gov.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം. അല്ലെങ്കില്‍ എംബസിയുടെ വാട്‌സാപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലും ബന്ധപ്പെടാം.