ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/lxMlL1IM2ArJz6Cq4yB2.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ഒമ്പത് മുതല്‍ അഞ്ച് ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
Advertisment
ഏപ്രില്‍ 14 (ഞായറാഴ്ച) മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളുടെയും, പൊതുസ്ഥാപനങ്ങളുടെയും പ്രവര്‍ത്തിദിനം പുനഃരാരംഭിക്കും. ഈദിന്റെ ആദ്യ മൂന്ന് ദിനങ്ങള്‍ ഔദ്യോഗിക അവധിയാണ്. മറ്റുള്ള വിശ്രമ ദിനമായിരിക്കും.