ഈദുല്‍ ഫിത്തര്‍ കാലയളവില്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ പ്രതീക്ഷിക്കുന്നത് 2.73 ലക്ഷം യാത്രക്കാരെ

ദുബായ്, കെയ്‌റോ, ജിദ്ദ, ഇസ്താംബുള്‍, ദോഹ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait airport1

കുവൈത്ത് സിറ്റി: ഈദുല്‍ ഫിത്തര്‍ കാലയളവില്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ കുവൈത്ത് വിമാനത്താവളം വഴി പ്രതീക്ഷിക്കുന്നത് 2.73 ലക്ഷം യാത്രക്കാരെ. 2,037 വിമാനങ്ങളായിരിക്കും ഈ കാലയളവില്‍ കുവൈത്ത് വിമാനത്താവളം വഴി സര്‍വീസ് നടത്തുന്നത്.

Advertisment

ദുബായ്, കെയ്‌റോ, ജിദ്ദ, ഇസ്താംബുള്‍, ദോഹ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് അബ്ദുള്ള അല്‍ രാജ്ഹി പറഞ്ഞു.

യാത്രക്കാര്‍ക്കും, വിമാനക്കമ്പനികള്‍ക്കും മികച്ച സേവനം ഉറപ്പുവരുത്താന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. അടുത്ത വേനല്‍ക്കാലം മുതല്‍ പുതിയ എയര്‍ലൈനുകള്‍ കുവൈത്ത് വിമാനത്താവളം വഴി സര്‍വീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.