കുവൈറ്റ്: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മാർച്ച് 22ന് മങ്കഫിലുള്ള മെമ്മറീസ് ഹാളിലാണ് ഇഫ്താർ സംഗമം നടത്തിയത്. ജനാബ് നിയാസ് ഇസ്ലാഹി ( കെഐജി ഹജ്ജ് ഉംറ കൗൺസിൽ കൺവീനർ, കെഐജി ഖുറാൻ സ്റ്റഡി സെന്റർ കൺവീനർ ) ഇഫ്താർ സന്ദേശം നൽകി.
ഇഫ്താർ സംഗമം കൺവീനർ നൈജിൽ സ്വാഗതവും, ജേക്കബ് ബേബി അധ്യക്ഷതയും വഹിച്ച യോഗത്തിൽ വനിതാവേദി കൺവീനർ ഡെയ്സി ബെന്നി ആശംസകൾ അർപ്പിക്കുകയും ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദിയും പറഞ്ഞു.