ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/gjrjLnpESGfpFouYLQhy.jpg)
കുവൈത്ത് സിറ്റി: ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് കുവൈത്തില്‍ വിശ്വാസികള്‍ നല്‍കേണ്ട ഫിത്തര്‍ സകാത്തിനെക്കുറിച്ച് വ്യക്തത വരുത്തി ഔകാഫ് ഇസ്ലാമിക കാര്യമന്ത്രാലയം. ഒരു ദിനാറിനും ഒന്നര ദിനാറിനും ഇടയിലുള്ള സംഖ്യയാണ് ഫിത്തര്‍ സകാത്തിന്റെ മൂല്യത്തിന് തുല്യമായി ഒരാളില്‍ നിന്ന് ഈടാക്കാവുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
Advertisment
സകാത്ത് അര്‍ഹരായവരുടെ കൈകളിലാണ് എത്തിയതെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം അത് നല്‍കിയവര്‍ക്കാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ആദില്‍ അല്‍ മുതൈരിയാണ് ഇക്കാര്യം പറഞ്ഞത്. ഹജ്ജ് ചെലവുകൾക്കായി സകാത്ത് ഉപയോഗിക്കുന്നത് അനുവദനീയമല്ലെന്ന് അൽ മുതൈരി വ്യക്തമാക്കി.