Advertisment

കുവൈത്തിലെ പുതിയ വിമാനത്താവളം പദ്ധതിയില്‍ സോളാര്‍ പാനലുകളും; സംയുക്ത സംഘത്തെ രൂപീകരിച്ചു

പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നുള്ള ഊർജം വിമാനത്താവളത്തിൻ്റെ വൈദ്യുതി വിതരണത്തിൽ ഉൾപ്പെടുത്തുമെന്നും പദ്ധതി പ്രവർത്തനക്ഷമമായാൽ വൈദ്യുതി ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും ദോസരി

New Update
kw apt

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ വിമാനത്താവളത്തിലെ ചില സ്ഥലങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ പൊതുമരാമത്ത്, വൈദ്യുത മന്ത്രാലയ സംയുക്ത ടീമിനെ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ പുനരുപയോഗ ഊർജ വകുപ്പ് ഡയറക്ടർ എഞ്ചിനീയര്‍ അഹമ്മദ് അൽ ദോസരി രൂപീകരിച്ചു. നിർദ്ദിഷ്ട ആവശ്യകതകൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുകയാണ് സംയുക്ത ടീമിന്റെ ചുമതല.

Advertisment

ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള ഏകോപനത്തിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അൽ ദോസരി ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തോടൊപ്പം പൊതുമരാമത്ത് മന്ത്രാലയത്തിലെ എയർപോർട്ട് പ്രോജക്ട് ഡയറക്ടർ എൻജിനീയർ മെഷാരി അൽ ഇനാസിയും ഉണ്ടായിരുന്നു.

17 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള സോളാർ പാനലുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന പുതിയ വിമാനത്താവള പദ്ധതിയുടെ (ടി2) വിവിധ ഭാഗങ്ങളിൽ ഇവര്‍ സന്ദര്‍ശനം നടത്തി. സോളാർ പാനലുകളുടെ വിശദാംശങ്ങളടങ്ങിയ വിഷ്വൽ അവതരണം ബന്ധപ്പെട്ട സമിതി ഇവരെ കാണിച്ചു.

പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നുള്ള ഊർജം വിമാനത്താവളത്തിൻ്റെ വൈദ്യുതി വിതരണത്തിൽ ഉൾപ്പെടുത്തുമെന്നും പദ്ധതി പ്രവർത്തനക്ഷമമായാൽ വൈദ്യുതി ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Advertisment