New Update
/sathyam/media/media_files/BmERGbdvuy3hceP1pWKb.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഞ്ചാവ് ചെടിയുമായി ഭരണകുടുംബത്തിലെ അംഗം അറസ്റ്റില്‍. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പരിശോധനയില്‍ അബു അൽ ഹസാനിയയിലെ ഭരണകുടുംബത്തിലെ ഒരു അംഗമാണ് തന്റെ വസതിയിൽ കഞ്ചാവ് കൃഷി ചെയ്തതിന് അറസ്റ്റിലായതെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Advertisment
മറ്റ് മൂന്ന് പേർക്കൊപ്പം മയക്കുമരുന്ന് കൈവശം വെച്ചതായി കണ്ടെത്തി. 270 കഞ്ചാവ് തൈകൾ, 5,130 കിലോഗ്രാം കഞ്ചാവ്, 4,150 ക്യാപ്റ്റഗൺ ഗുളികകൾ, 620 മരിജുവാന സിഗരറ്റുകൾ, 50 ഗ്രാം ഹാഷിഷ്, 21 ഗ്രാം കൊക്കെയ്ൻ, 6 കുപ്പി മരിജുവാന ഓയിൽ, 27 ഗ്രാം ഹാലുസിനോജെനിക് മഷ്‌റൂം, 2 ഇലക്ട്രോണിക് മരിജുവാന സിഗരറ്റുകൾ, 3 മരിജുവാന ചേർത്ത മധുരപലഹാരങ്ങൾ, 10 കുപ്പി മദ്യം എന്നിവയാണ് പിടിച്ചെടുത്തത്.