ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/IAKuxPohMXBMcVaglovz.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആശുപത്രികളിലെയും സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്ററുകളിലെയും പ്രവര്‍ത്തനം രാവിലെ ഏഴരയ്ക്ക് തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം. പുരുഷന്മാര്‍ക്ക് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും, സ്ത്രീകള്‍ക്ക് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 1.45 വരെയുമാണ് ഔദ്യോഗിക ജോലി സമയം.
Advertisment
ജോലിയില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഷെഡ്യൂള്‍ ചെയ്ത 30 മിനിറ്റ് ഗ്രേസ് പീരീഡിന്റെ അവസാനം മുതലുള്ള സമയമാണ് പരിഗണിക്കുക. ജീവനക്കാര്‍ ഷെഡ്യൂള്‍ ചെയ്ത ഔദ്യോഗിക ജോലി സമയം കൃത്യമായി പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.