കുവൈത്ത് സിറ്റി: ജീവനക്കാര്‍ക്കും, ബിരുദധാരികള്‍ക്കും പരിശീലന പദ്ധതികളുമായി കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍. തൊഴിൽ വിപണിയുടെ പ്രത്യേക ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് കമ്മീഷന്റെ നീക്കമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
യുവാക്കളെ വൈദഗ്ധ്യവും അനുഭവപരിചയവും കൊണ്ട് സജ്ജരാക്കുന്നത് തൊഴിൽ വിപണിക്ക് അത്യന്താപേക്ഷിതമാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.