ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/nUECafpaRPVg6QQgHqoB.jpg)
കുവൈത്ത് സിറ്റി: നിരോധിത ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കുവൈത്തില്‍ പൗരനെ കസ്റ്റഡിയിലെടുത്തു. പബ്ലിക് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
Advertisment
ഗ്രൂപ്പിൽ ചേരുകയും അതിന് വേണ്ടി വാദിക്കുകയും ചെയ്യുക, അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുക, ഗ്രൂപ്പിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുക, ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരമെന്ന് കരുതുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കുറ്റങ്ങളാണ് സ്വദേശിക്കുമേല്‍ ആരോപിക്കപ്പെടുന്നത്.
സ്വദേശിയെ ചോദ്യം ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. നിലവിൽ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.