കുവൈത്ത് സിറ്റി: ജാബർ ഹോസ്പിറ്റലിൽ ന്യൂറോ സർജറി വിഭാഗം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവധി. സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ സേവനങ്ങൾ വിപുലീകരിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം.
പുതുതായി സ്ഥാപിതമായ ഈ വകുപ്പിൻ്റെ തലവനായി ഡോ. താരിഖ് അൽ-ഷൈഖിനെ നിയമിച്ചു. രണ്ട് തീരുമാനങ്ങളും ഉടനടി പ്രാബല്യത്തിൽ വരും. ആരോഗ്യസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.