കുവൈത്ത് സിറ്റി: കുവൈത്തില്‍ പൗരത്വം നേടാനുള്ള അനധികൃത ശ്രമങ്ങള്‍ വര്‍ധിക്കുന്നു. വ്യാജ പൗരത്വവുമായി ബന്ധപ്പെട്ട് 75 ദിവസത്തിനിടെ (മാര്‍ച്ച് 15 മുതല്‍ മെയ് അവസാനം വരെ) ഹോട്ട്‌ലൈന്‍ വഴി ആഭ്യന്തര മന്ത്രാലയത്തിന് 631 റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്.
പൗരത്വം നേടുന്നതിന് സ്വദേശികളെ വിവാഹം ചെയ്യുകയും, ഒരു മാസത്തിനുള്ളില്‍ വിവാഹമോചനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യന്‍, അറബ്, ആഫ്രിക്കന്‍ പ്രവാസികളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കേസുകളും.
ഇത്തരം കേസുകളില്‍ നടപടികള്‍ തുടരുകയാണ്. അനധികൃത ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാകും നടപടികള്‍. ആഭ്യന്തര മന്ത്രി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് കേസ് ഫയലുകള്‍ നിരീക്ഷിക്കുന്നുണ്ട്.