കുവൈത്ത് സിറ്റി: മൂന്നാമതും ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷ്അൽ അഹമദ് അൽ സബാഹ്. കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹും അഭിനന്ദന സന്ദേശം അയച്ചു.
ലോക്‌സഭ തിരഞ്ഞെടുപ്പിലെ വിജയത്തിലും, പ്രധാനമന്ത്രിയായി അധികാരമേറ്റതിലും ഇരുവരും മോദിയെ പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നില നിൽക്കുന്ന ചരിത്ര പരമായി ബന്ധങ്ങളെക്കുറിച്ചും അഭിനന്ദന കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.