കുവൈത്ത് സിറ്റി: സഹോദരന്റെ കഴുത്തില്‍ കത്തി കൊണ്ട് കുത്തിയ പ്രവാസി കുവൈത്തില്‍ അറസ്റ്റില്‍. ലെബനന്‍ സ്വദേശിയാണ് പിടിയിലായത്. സാല്‍മിയ മേഖലയിലാണ് സംഭവം നടന്നത്.
വാക്കുതര്‍ക്കത്തിന് പിന്നാലെയായിരുന്നു ആക്രമണം. പരിക്കേറ്റയാള്‍ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.