Advertisment

വാഹനകൈമാറ്റത്തിനും പുതുക്കലിനും വൈദ്യുതി ബില്‍ സെറ്റില്‍മെന്റ് നിര്‍ബന്ധമാക്കി കുവൈത്ത്‌

കുടിശിക വരുത്തുന്ന വ്യക്തികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ആഭ്യന്തര മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു

New Update
kuwait city1

കുവൈത്ത് സിറ്റി: കുടിശികയുള്ള വൈദ്യുതി ബില്ലുകള്‍ തീര്‍പ്പാക്കുന്നതുവരെ വാഹനരേഖകള്‍ കൈമാറ്റം ചെയ്യാനോ പുതുക്കാനോ കഴിയില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Advertisment

ഗള്‍ഫ് പൗരന്മാരില്‍ നിന്നും പ്രവാസികളില്‍ നിന്നും വൈദ്യുതി കുടിശിക തീര്‍പ്പാക്കുന്നതിന് വൈദ്യുതി, ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം വ്യക്തമാക്കുന്നതാണ് ഈ തീരുമാനം. 

കുടിശികയുള്ള വൈദ്യുതി ബില്ലുകള്‍, ഗതാഗത നിയമലംഘനങ്ങള്‍, മറ്റ് കുടിശികകള്‍ എന്നിവ അടയ്ക്കുന്നതുവരെ വ്യക്തികള്‍ രാജ്യം വിടുന്നത് നേരത്തെ തന്നെ നിരോധിച്ചിരുന്നു. കുടിശിക വരുത്തുന്ന വ്യക്തികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ആഭ്യന്തര മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു.മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ, സഹല്‍ ആപ്ലിക്കേഷന്‍ വഴിയോ പേയ്‌മെന്റ് നടത്താം.

Advertisment