കുവൈത്ത് സിറ്റി: അനധികൃത താമസക്കാരില്‍ നിന്ന് കുവൈത്ത് ജൂണ്‍ 17നകം മുക്തമാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജഹ്‌റ റെസിഡൻസി ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ കേണൽ മുഹമ്മദ് അൽ ദൗസരി പറഞ്ഞു.
നിയമലംഘകരെ സംരക്ഷിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അൽ ദൗസരി മുന്നറിയിപ്പ് നൽകി. പിഴയടച്ച് രാജ്യം വിടുന്നതിനും, അല്ലെങ്കില്‍ താമസനില നിയമവിധേയമാക്കുന്നതിനും അനധികൃത താമസക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന പൊതുമാപ്പിന്റെ കാലാവധി കഴിയുമ്പോള്‍ രാജ്യവ്യാപകമായി ശക്തമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമാപ്പ് കാലാവധിക്ക് ശേഷം പിടികൂടുന്ന നിയമലംഘകരെ നിയമനടപടിക്ക് വിധേയമാക്കും. അവര്‍ക്ക് പിന്നീട് കുവേത്തിലേക്ക് വരാന്‍ സാധിക്കില്ല. പൊതുമാപ്പ് കാലാവധിയില്‍ കുവൈത്ത് വിടുന്നവര്‍ക്ക് പുതിയ വിസയില്‍ തിരികെ വരാമെന്നും മുഹമ്മദ് അൽ ദൗസരി പറഞ്ഞു.
എല്ലാ നിയമലംഘകരോടും അവരുടെ പദവി ശരിയാക്കാൻ അനുവദിച്ചിരിക്കുന്ന ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു.