കുവൈത്ത് സിറ്റി: മംഗഫിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ മരിച്ച സംഭവത്തില്‍ യുഎഇ അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും, പരിക്കേറ്റവരെ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.