New Update
/sathyam/media/media_files/9lDZNdhCJPPxe6EXNzQT.jpg)
കുവൈത്ത് സിറ്റി: മംഗഫിലെ എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കമ്പനി ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് എന്‍ബിടിസി അറിയിച്ചു.
Advertisment
ദുരന്തത്തില്‍ മാനേജ്‌മെന്റ് ദുഖിതരാണെന്ന് കമ്പനി അറിയിച്ചു. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ സര്‍ക്കാരുകളോടും എംബസികളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കും. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ മറ്റ് ആവശ്യങ്ങളിലും കൂടെയുണ്ടാകുമെന്നും കമ്പനി അറിയിച്ചു.
ഇന്‍ഷുറന്‍സ് പരിരക്ഷയുടെ തുക, മറ്റ് ആനുകൂല്യങ്ങള്‍, ആശ്രിതര്‍ക്ക് ജോലി എന്നിവ നിര്‍വഹിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു വേണ്ട ചെലവ് വഹിക്കുമെന്നും കമ്പനി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us