കുവൈത്തില്‍ പൊതുമാപ്പ് ജൂണ്‍ 30 വരെ നീട്ടി

കുവൈത്തില്‍ പൊതുമാപ്പ് കാലാവധി ജൂണ്‍ 30 വരെ നീട്ടി. നേരത്തെ ജൂണ്‍ 17 വരെയായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതാണ് 13 ദിവസത്തേക്ക് കൂടി നീട്ടിയത്

New Update
kuwait city1

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് കാലാവധി ജൂണ്‍ 30 വരെ നീട്ടി. നേരത്തെ ജൂണ്‍ 17 വരെയായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതാണ് 13 ദിവസത്തേക്ക് കൂടി നീട്ടിയത്.

Advertisment

ഈ കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാന്‍ സാധിക്കും. അല്ലെങ്കിലും പിഴയടച്ച് താമസരേഖ നിയമപരമാക്കാനും സാധിക്കും. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹിന്റെ നിർദേശ പ്രകാരമാണ് പൊതുമാപ്പ് നീട്ടിയത്.

Advertisment