/sathyam/media/media_files/ID1zswSqQj16NsM4awl2.jpg)
കുവൈത്ത് സിറ്റി: മംഗഫിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ് 33 ഇന്ത്യക്കാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്.
/sathyam/media/media_files/ewBC7jsAqDUMQi6aruHz.jpg)
176 ഇന്ത്യക്കാരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. 45 പേര്‍ മരിച്ചു. ബാക്കിയുള്ളവര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
/sathyam/media/media_files/tWMN8TrV3mJdcTyzx0jT.jpg)
പരിക്കേറ്റ ഇന്ത്യക്കാര്‍ ചികിത്സയില്‍ കഴിയുന്ന ദാൻ, മുബാറക് അൽ കബീർ, ജാബർ, ഫർവാനിയ, ജഹ്‌റ ആശുപത്രികള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
/sathyam/media/media_files/4lpD8DwNr5TvqGIIdllh.jpg)
എല്ലാ രോഗികളും സുരക്ഷിതരാണെന്നും അവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ക്രമേണ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ മന്ത്രിയെ അറിയിച്ചു.
/sathyam/media/media_files/X1FK7dw5nLfUsWWmRpv5.jpg)
കുവൈത്തിലെ പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹുമായി കീര്‍ത്തി വര്‍ധന്‍ സിംഗ് കൂടിക്കാഴ്ച നടത്തി.
കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് വേണ്ടി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ഇന്ത്യക്കാരുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കുന്നതിനും ആശുപത്രിയിൽ കഴിയുന്ന എല്ലാവർക്കും ശരിയായ വൈദ്യസഹായം നൽകുന്നതിനും പൂർണ്ണ പിന്തുണയും സഹായവും അദ്ദേഹം ഉറപ്പുനല്‍കി.
കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്‌യയ, കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അബ്ദുൽവഹാബ് അഹ്മദ് അൽ അവാദി എന്നിവരുമായും കീര്‍ത്തി വര്‍ധന്‍ സിംഗ് കൂടിക്കാഴ്ച നടത്തി. കുവൈത്ത് ഗവൺമെൻ്റിൻ്റെ പൂർണ പിന്തുണ ഇരുവരും ഉറപ്പ് നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us