ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/CY3G0l2DddOJDWTaz3fg.jpg)
കുവൈത്ത് സിറ്റി: പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും കുവൈത്ത് അമീര്‍ ശൈഖ് മിഷൽ അഹമ്മദ് അൽ ജാബർ സബാഹ് ഈദ് അൽ അദ്ഹ ആശംസകൾ നേർന്നു.
Advertisment
കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവരും ഈദ് ആശംസകൾ നേർന്നതായി അമിരി ദിവാൻ അറിയിച്ചു.
കുവൈത്തിനെയും ജനതങ്ങളെയും എല്ലാ തിന്മകളില്‍ നിന്നും സംരക്ഷിക്കാനും, അവര്‍ക്ക് സുരക്ഷിതത്വം നല്‍കാനും സർവശക്തനോട് പ്രാർത്ഥിക്കുന്നുവെന്നും രക്ഷ, സ്ഥിരത എന്നിവ ആശംസിക്കുന്നുവെന്നും അമീർ ദിവാൻ പ്രസ്താവനയിൽ പറഞ്ഞു.