ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/cKhkjVwnB9jn69mTVq09.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും തീപിടിത്തം. മെഹബൂല സ്ട്രീറ്റ് 106ലെ ബ്ലോക്ക് ഒന്നിലാണ് സംഭവം നടന്നത്. ഏഴു പേര്‍ ആശുപത്രിയിലാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടാനായി രണ്ടാം നിലയില്‍ നിന്ന് ചാടിയ രണ്ട് പേരുടെ നില അല്‍പം ഗുരുതരമാണെന്നാണ് വിവകം. എല്ലാവരും ഇന്ത്യക്കാരാണെന്നാണ് സൂചന. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി. തീ നിലവില്‍ നിയന്ത്രണവിധേയമാണ്. വിശദവിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
Advertisment
12ന് മംഗഫിലുണ്ടായ തീപിടിത്തത്തില്‍ 50-ഓളം പേര്‍ മരിച്ചിരുന്നു. ഇതില്‍ 46 പേര്‍ ഇന്ത്യക്കാരായിരുന്നു. അതില്‍ 24 പേരും മലയാളികളായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us