കുവൈറ്റ് സപ്ലൈയിങ് കമ്പനിയുടെ ആദ്യത്തെ ജനറൽ മാനേജര്‍ താരിഖ് മുഹമ്മദ് അൽ ബറാക്ക് നിര്യാതനായി

ഇറാഖി അധിനിവേശ കാലത്തെ ചെറുത്തുനിൽപ്പിൻ്റെ നായകന്മാരിൽ ഒരാളായിരുന്നു താരിഖ് മുഹമ്മദ് അൽ ബറാക്ക്.  കുവൈറ്റിലെ ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിന്ന് കഠിനാധ്വാനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
tariq muhammed al barak

കുവൈറ്റ് സിറ്റി: കുവൈറ്റ് സപ്ലൈയിങ് കമ്പനിയുടെ ആദ്യത്തെ ജനറൽ മാനേജരും കസ്മ ക്ലബ്ബിൻ്റെ സ്ഥാപകരിലൊരാളും കുവൈറ്റ്‌ ടേബിൾ ടെന്നീസ് ഫെഡറേഷൻ്റെ പ്രഥമ ഡയറക്ടർ ബോർഡ് അംഗവുമായ താരിഖ് മുഹമ്മദ് അൽ ബറാക്ക് നിര്യാതനായി.

Advertisment

ഇറാഖി അധിനിവേശ കാലത്തെ ചെറുത്തുനിൽപ്പിൻ്റെ നായകന്മാരിൽ ഒരാളായിരുന്നു താരിഖ് മുഹമ്മദ് അൽ ബറാക്ക്.  കുവൈറ്റിലെ ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിന്ന് കഠിനാധ്വാനം ചെയ്തു. വിമോചനത്തിന് ശേഷം സൗദി അറേബ്യയിൽ നിന്ന് രാജ്യത്തേക്ക് വരുന്ന ചരക്ക് ഇറക്കുമതിക്ക് നേതൃത്വം നൽകിയതും ഇദ്ദേഹമായിരുന്നു.

Advertisment