കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലിപെരുന്നാള്‍ നമസ്‌കാരത്തിന് 54 ഈദ് ഗാഹുകള്‍ സജ്ജമാക്കി ഔകാഫ്-ഇസ്ലാമിക കാര്യമന്ത്രാലയം ഉത്തരവ് പുറത്തിറക്കി. കായിക മൈതാനങ്ങള്‍, എല്ലാ ഗവര്‍ണറേറ്റുകളിലെയും ഒഴിഞ്ഞ ഇടങ്ങള്‍ എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തത്. ജുമുഅ നടക്കുന്ന എല്ലാ പള്ളികളും ഈ ആവശ്യത്തിന് വേണ്ടി രാവിലെ തുറന്നിടണമെന്നും നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
അഹമ്മദി ഗവര്‍ണറേറ്റില്‍ 14, കാപിറ്റല്‍, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ 10 വീതം, ഹവല്ലിയില്‍ 8, ജഹ്‌റയില്‍ 7, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ 5 എന്ന നിലയിലാണ് ഈദ് ഗാഹുകള്‍ തയ്യാറാക്കിയത്. ഇതിന് പുറമെ വിവിധ മലയാളി മതസംഘടനകളുടെ നേതൃത്വത്തിലും വിവിധ പള്ളികളില്‍ മലയാളത്തിലുള്ള ഖുതുബയോട് കൂടി ഈദ് നമസ്‌കാരത്തിന് സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.